കാവുംഭാഗം: ദേവസ്വം ബോര്‍ഡ് ഹയര്‍െസക്കന്‍ഡറി സ്‌കൂളില്‍ കാവുംഭാഗം കൃഷിഭവന്റെയും എന്‍.എസ്.എസ്സിന്റെയും സഹകരണത്തോടെ സീഡ് ക്ലൂബ് സംഘടിപ്പിച്ച 'കൃഷിക്കൂട്ടം' പദ്ധതി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡെല്‍സി സാം ഉദ്ഘാടനം ചെയ്തു. ഇന്ന് ലഭിക്കുന്ന വിഷലിപ്തമായ പച്ചക്കറി ഉപേക്ഷിച്ച് വിഷരഹിത പച്ചക്കറി വീടുകളില്‍ ഉല്പാദിപ്പിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. വിഷരഹിത പച്ചക്കറികൃഷിയിലേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിന് പ്രോത്സാഹനമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും 20 രൂപ വിലയുള്ള പച്ചക്കറിവിത്ത് സൗജന്യമായി വിതരണം ചെയ്തു. കൃഷി വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ ആര്‍.ബാബു െജെവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കൃഷിസന്ദേശത്തില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഗീതാ സതീഷ്, പ്രഥമാധ്യാപിക ബി.ശ്രീകല, പി.ടി.എ. പ്രസിഡന്റ് നരേന്ദ്രന്‍ ചെമ്പകവേലില്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ രജിത്ത്, ആര്‍.പി. സ്റ്റുഡന്റ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജിജി എന്നിവര്‍ പങ്കെടുത്തു.