മലപ്പുറം:- ഗാര്‍ഡന്‍വാലി സ്‌കൂളില്‍ 'മഴക്കുട' ബോധവത്കരണപരിപാടി

Posted By : mlpadmin On 23rd July 2015


 

കോട്ടയ്ക്കല്‍: മഴയും മണ്ണിന്റെ ഗന്ധവും പാഠമാക്കി പ്രകൃതിയുടെ സന്ദേശം പകര്‍ന്ന് കുറ്റിപ്പാല ഗാര്‍ഡന്‍വാലി ഇംഗ്ലൂഷ്മീഡിയം സ്‌കൂളില്‍ 'മഴക്കുട' ബോധവത്കരണ പരിപാടി. വൃക്കരോഗ ബോധവത്കരണം, മണ്ണുസംരക്ഷണത്തിനായുള്ള ബോധവത്കരണം എന്നിവയാണ് നടത്തിയത്.
പരിസ്ഥിതിപ്രവര്‍ത്തകന്‍ ഡോ. എ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. 'ഒരേ ഭൂമി ഒരേ ജീവന്‍' എന്ന വിഷയത്തില്‍ മാനേജിങ് ഡയറക്ടര്‍ സി. ഖദീജ നര്‍ഗീസ് സംസാരിച്ചു. 
ചികിത്സാസഹായവിതരണം, വസ്ത്രവിതരണം എന്നിവ യൂസഫ് തൈക്കാടന്‍, എ.സി. മുഹമ്മദ്കുട്ടി എന്നിവര്‍ നിര്‍വഹിച്ചു. 
പ്രിന്‍സിപ്പല്‍ റഷീദ് കരിങ്കപ്പാറ അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എ.പി. ലീനു, സ്റ്റാഫ് സെക്രട്ടറി ടി. സുമേഷ്, േനച്ചര്‍ ക്ലൂബ്ബ് പ്രതിനിധി എഫ്. ജാനറ്റ് ജാക്വിലിന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സാഹിര്‍ മാളിയേക്കല്‍, ഷിഫ്‌ല എന്നിവര്‍ സംസാരിച്ചു. 

 

Print this news