ഇരിങ്ങാലക്കുട: പത്തിലകള്‍കൊണ്ട് തങ്ങളുടെ അദ്ധ്യാപകര്‍ക്ക് വിഭവങ്ങളൊരുക്കി സീഡ് യൂണിറ്റ് കര്‍ക്കടകമാസാചരണത്തിന് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് അധ്യാപകര്‍ക്ക് പത്തില സദ്യയൊരുക്കിയത്. തഴുതാമ, ചേന, പയര്‍, താള്, കുമ്പളം, മത്തന്‍, നെയ്യുണ്ണി, തകര, ചേമ്പ്, ചീര തുടങ്ങിയവ കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിനി സി. പരിപാടി ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി കെ, സിനി പ്രഭാകര്‍, രജിത സി.വി എന്നിവര്‍ സംസാരിച്ചു. സീഡ് കോ-ഓഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ സാരംഗി സുബ്രഹ്മണ്യന്‍, ആശ സുരേഷ്, ജ്യോത്സനാ പത്മനാഭന്‍, അഞ്ജലി എം.ആര്‍, സ്‌നേഹ സഞ്ജീവ് കുമാര്‍, ഗ്രീഷ്മ കെ.ആര്‍. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.