പാഠശാലാ സ്‌കൂളിന് ഇനി സ്വന്തമായി ബയോഗ്യാസ് പ്ലൂന്റ്‌

Posted By : pkdadmin On 22nd July 2015


 ചിറ്റൂര്‍: ഒരു ഗ്രാമത്തെ മുഴുവന്‍ മാലിന്യ മുക്തമാക്കാനുള്ള സീഡ് കൂട്ടത്തിന്റെ സംരംഭത്തിന് ചിറ്റര്‍-തത്തമംഗലം നഗരസഭയുടെ സമ്മാനം. പാഠശാലാ സ്‌കൂളിലെ മാലിന്യം പുറത്തെത്താതെ ഇവിടെത്തന്നെ സംസ്‌കരിക്കാനായി സ്വന്തമായൊരു ബയോഗ്യാസ് പ്ലൂന്റാണ് അനുവദിച്ചത്. സീഡിന്റെ മാലിന്യ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമാകാനെത്തിയ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ കുട്ടികളുടെ ആവശ്യപ്രകാരമാണ് ബയോഗ്യാസ് പ്ലൂന്റ് അനുവദിച്ചതായി പ്രഖ്യാപിച്ചത്. സ്‌കൂള്‍ അധികൃതര്‍ പ്രോജക്ട് നല്‍കുന്നതിനനുസരിച്ച് ഇതിനായി തുക അനുവദിക്കുമെന്നും അവര്‍ അറിയിച്ചു. 350 കുട്ടികളാണ് പാഠശാലാ സംസ്‌കൃത സ്‌കൂളിലുള്ളത്.

Print this news