കടമ്പൂരിലെ കുട്ടികള്‍ക്കൊരു വാഴത്തോട്ടം

Posted By : pkdadmin On 22nd July 2015


 ഒറ്റപ്പാലം: കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് വാഴപ്പഴം കഴിക്കാന്‍ ഇനി വേറെവിടെയും പോകേണ്ട. സീഡ് ക്ലബ്ബ് സ്‌കൂള്‍മുറ്റത്തുതന്നെ വാഴത്തോട്ടമുണ്ടാക്കിയിട്ടുണ്ട്. 100 നേന്ത്രവാഴ, 50 മൈസൂര്‍പൂവന്‍ എന്നിവയും മറ്റു നാടന്‍ ഇനങ്ങളും ഇവിടെയുണ്ട്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്‌കുമാറിന്റെയും പി.ടി.എ. കമ്മിറ്റിയിലെ കെ. രാധാകൃഷ്ണന്റെയും സഹായത്തോടെയായിരുന്നു വാഴത്തോട്ടമുണ്ടാക്കിയത്. അമ്പലപ്പാറ കൃഷി ഓഫീസര്‍ സാബു സ്ഥലം സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് കൃഷിയില്‍ ഉപദേശങ്ങള്‍ നല്‍കി.

Print this news