കുറുമുള്ളൂര്‍: മഴക്കാലരോഗങ്ങളെയും അവ തടയുന്നതിനു സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളെയും വിശദീകരിച്ച് കാണക്കാരി ഹെല്‍ത്ത് സെന്റര്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുെട ഭാഗമായി കാണക്കാരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു.
കാണക്കാരി ഹെല്‍ത്ത് സെന്ററും വിവേകാനന്ദ പബ്ലിക് സ്‌കൂളിന്റെ മാതൃഭൂമി 'സീഡ്' അംഗങ്ങളും ചേര്‍ന്ന് നടത്തിയ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് സ്‌കൂള്‍ അങ്കണത്തില്‍നിന്ന് തുടക്കംകുറിച്ചു. കാണക്കാരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജി, അസിസ്റ്റന്റ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിനി ആര്‍.നായര്‍, സ്റ്റാഫ് ശ്രീലാകുമാരി, സ്‌കൂള്‍ മാനേജര്‍ എം.കെ.മുരളീധരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ വി.ജി.ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ സുശീലാ ബാലകൃഷ്ണന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അരവിന്ദ ശങ്കര്‍, എല്‍സമ്മ ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു.