വിദ്യാര്‍ഥിനികള്‍ക്ക് യോഗ, കരാട്ടേ പരിശീലനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌

Posted By : ptaadmin On 21st July 2015


പറക്കോട്: വിദ്യാര്‍ഥിനികളില്‍ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സ്വയരക്ഷയ്ക്കായും യോഗ, കരാട്ടേ പരിശീലനവുമായി പറക്കോട് പി.ജി.എം. ഗേള്‍സ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. വാര്‍ഡ് കൗണ്‍സിലര്‍ സുധാ പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ആചാര്യര്‍, ടി.എം.ജയന്‍, ഷാമില, ടി.തോമസ്, രാമചന്ദ്രന്‍, എ.മനോജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ചിന്തു എന്നിവര്‍ പ്രസംഗിച്ചു.

Print this news