മലപ്പുറം:-മറവഞ്ചേരി ഹിൽടോപ് സ്‌കൂളിൽ സീഡ് പ്രവർത്തകരുടെ പച്ചക്കറിക്കൃഷി

Posted By : mlpadmin On 21st July 2015


  എടപ്പാൾ: മറവഞ്ചേരി ഹിൽടോപ് പബ്ലിക്‌സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും തവനൂർ കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന സമഗ്ര പച്ചക്കറിക്കൃഷിയായ ഹരിതം പദ്ധതി കൃഷിഓഫീസർ കെ. ഗംഗാദത്തൻ ഉദ്ഘാടനംചെയ്തു.പച്ചക്കറിക്കൃഷിയിൽ സ്വംയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടിയിൽ വെണ്ട, വഴുതന, മുളക്, കയ്പ, വെള്ളരി, കുമ്പളം, ചീര, പടവലം തുടങ്ങി വിവിധയിനങ്ങൾ കൃഷിചെയ്യാനാണ് പദ്ധതി. കൃഷിഭവൻ വിത്തുകളും മറ്റു സാങ്കേതികസൗകര്യങ്ങളും ഒരുക്കിനൽകും. വിദ്യാർഥികൾക്കെല്ലാം ഉദ്ഘാടനത്തിന്റെ ഭാഗമായി  സൗജന്യ വിത്തുകളും നൽകി.സ്‌കൂൾ ചെയർമാൻ മുസ്തഫ തങ്ങൾ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അബ്ദുളളക്കുട്ടി, പ്രഥമാധ്യാപിക ചന്ദ്രിക, സീഡ് കോഓർഡിനേറ്റർ സെലീന, അധ്യാപകരായ ഗ്രീഷ്മ, അനിത, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

 

 

Print this news