ക്ലീന്‍ കാമ്പസ് പദ്ധതിക്ക് തുടക്കം

Posted By : tcradmin On 21st July 2015


വടക്കാഞ്ചേരി : ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീഡിന്റെ ക്ലീന്‍ കാമ്പസ് പദ്ധതി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. ശാന്തമണി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകന്‍ എം.കെ. ശിവദാസന്‍, സീനിയര്‍ സൂപ്രണ്ട് സെബാസ്റ്റ്യന്‍ പ്രിന്‍സ്, പി.ടി.എ. പ്രസിഡന്റ് സി.എം. രാധാകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. സജയന്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍, ഹോസ്റ്റല്‍, ഡോര്‍മിറ്ററി, മെസ്ഹാള്‍ എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള പ്രത്യേക കൂടകള്‍ സ്ഥാപിച്ചാണ് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സീഡ് പ്രവര്‍ത്തകര്‍ കാമ്പസില്‍ നിന്ന് ശേഖരിച്ച പാഴ്വസ്തുക്കള്‍ വിറ്റു കിട്ടിയ പണം കൊണ്ടാണ് മാലിന്യം നിക്ഷേപിക്കുന്നതിനുളള പ്രത്യേക കൂടകള്‍ വാങ്ങിയത്.

Print this news