പരിയാരം: കെ.കെ.എന്‍. പി.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്‌ളബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം വിദ്യാര്‍ഥികള്‍ ഔഷധസസ്യങ്ങള്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. സീഡ് ക്‌ളബ് അംഗങ്ങള്‍ ശേഖരിച്ച ഔഷധസസ്യങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്കിക്കൊണ്ട് 'ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഔഷധച്ചെടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. നെല്‍ക്കൃഷി, പാതയോര വനവത്കരണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിച്ചു.
പ്രിന്‍സിപ്പല്‍ പി.സത്യന്‍, പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍, രതി പി.ടി., സീഡ് കോ ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കെ.ജെ. എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായി പത്താംതരത്തിെല അഥീന പി.എ., ശ്രീലക്ഷ്മി എം. എന്നിവരെ തിരഞ്ഞെടുത്തു.