രാജപുരം: രോഗങ്ങള്‍ പടരുന്ന മഴക്കാലത്ത് പ്രതിരോധ ബോധവത്കരണ ക്ലാസൊരുക്കി സീഡ് ക്ലബ് അംഗങ്ങള്‍ കോളനിയിലെത്തി. ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങളാണ് പനത്തടി പൂടംകല്ലെടുക്കം പട്ടികവര്‍ഗ കോളനിയില്‍ മഴക്കാല പ്രതിരോധക്ലാസ് സംഘടിപ്പിച്ചത്. പാണത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്ലാസ്.
മഴക്കാലരോഗങ്ങളെക്കുറിച്ച് ചിത്രപ്രദര്‍ശനവും നടത്തി.
കോളനിയിലെ അമ്പതോളം പേര്‍ പങ്കെടുത്ത ക്ലാസ് പനത്തടി പഞ്ചായത്തംഗം ബി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ജീവരത്‌നം അധ്യക്ഷതവഹിച്ചു. പ്രാഥമിക കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പവിത്ര മോഹന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സീമ, എം.അനിതകുമാരി, ഐറിന്‍ ആന്‍ പോള്‍, നിത്യ ബിജു എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ബോധവത്കരണ ക്ലാസെടുത്തു.