തൃശ്ശൂര്‍: പാടൂര്‍ വാണിവിലാസം യു.പി. സ്‌കൂളിലെ സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ പ്ലൂസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ ശില്പശാല സംഘടിപ്പിച്ചു.
പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റില്‍ ജോലിചെയ്യുന്ന രക്ഷിതാക്കളുടെ സഹായത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. യു.പി. വിഭാഗത്തിലെ 60 ഓളം വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം കൊടുത്തത്. പരിശീലനം ലഭിച്ചവര്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കും. അധ്യാപികയായ രേഖ ജേക്കബ്ബിന്റെ നേതൃത്വത്തില്‍ സീഡ് അംഗങ്ങളായ അജന്യ, അനുഷ, കൃഷ്ണ, അശ്വിന്‍ കൃഷ്ണ എന്നീ വിദ്യാര്‍ഥികളാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്. ഹെഡ്മിസ്ട്രസ് കെ.ബി. സുധര്‍മ്മ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. പയസ് എന്നിവര്‍ സംസാരിച്ചു.