തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി കുട്ടികള്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പൂര്‍ത്തിയായി. കുത്തിയതോട് ഇ.സി.ഇ.കെ. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും ഹെല്‍ത്ത് ക്ലബ്ബിന്റെയും സഹായത്തോടെയാണ് സര്‍വേ നടത്തിയത്. കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനാധ്യാപിക എസ്. സതീദേവിക്ക് കൈമാറി. തുടര്‍ന്ന് റിപ്പോര്‍ട്ട് അമൃത ആസ്പത്രിക്ക് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ആലപ്പുഴ മെഡിക്കല്‍ കോളെജ് കമ്മ്യൂണിറ്റി വിഭാഗത്തിന് നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കാന്‍സര്‍, വൃക്കരോഗം, ക്ഷയം എന്നിവയാണ് പ്രദേശവാസികളെ കൂടുതലായി അലട്ടുന്ന വിഷയമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 കുട്ടികള്‍ സര്‍വേയില്‍ പങ്കെടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ സി.കെ. ബീന, വിജയശ്രീ, ആര്‍. ജയശ്രീ, ആശാ വര്‍ക്കര്‍ പത്മിനി, പഞ്ചായത്തംഗം ബിജു അരവിന്ദ്, വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, ഐശ്വര്യ, റിഥു, മുഹമ്മദ് അസ്‌റു എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു. കുത്തിയതോട് ഇ.സി.ഇ.കെ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് പ്രധാനാധ്യാപികയ്ക്ക് കൈമാറുന്നു