സീഡ് റിപ്പോര്‍ട്ടര്‍ ആര്‍.അനഘ എഴുതുന്നു
മൂലമറ്റം: ഞങ്ങള്‍ പഠിക്കുന്ന പതിപ്പള്ളി ട്രൈബല്‍ യു.പി.സ്‌കൂളില്‍ സമൂഹവിരുദ്ധശല്യം രൂക്ഷമാകുന്നു. സ്‌കൂളിന്റെ ജനാലച്ചില്ലകള്‍ പൊട്ടിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക എന്നിവ പതിവാണ്. സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതാണ് കാരണം. സ്‌കൂള്‍ വളപ്പിലൂടെയുള്ള വാഹനഗതാഗതം കാരണം ഞങ്ങള്‍ക്ക് ഭയമില്ലാതെ കളിക്കാനും കഴിയുന്നില്ല. ചെടികളും വൃക്ഷത്തൈകളും എല്ലാം വളര്‍ത്തുജന്തുക്കള്‍ നശിപ്പിക്കുന്നുമുണ്ട്. നായശല്യവും രൂക്ഷമാണ്. സ്‌കൂള്‍വളപ്പ് അടച്ചുകെട്ടാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞു. കുടിവെള്ള പൈപ്പുകള്‍ വാഹനങ്ങള്‍ കയറി പൊട്ടിക്കുന്നതും പതിവ് സംഭവമാണ്. അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇനിയെങ്കലും ഞങ്ങള്‍ക്ക് സുരക്ഷിത വിദ്യാലയം എന്ന സ്വപ്‌നം സാധ്യമാകുമോ..?