കണ്ണൂര്‍: വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള നേന്ത്രവാഴക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചേലോറ പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.പുരുഷോത്തമന് നിര്‍വഹിച്ചു.
സ്കൂളിനടുത്തുള്ള തരിശുനിലത്തിലെ വാഴക്കൃഷിയില്‍നിന്ന് നാല് ക്വിന്റലിലധികം വിളവ് ലഭിച്ചു. കെ.എ.സുഷമ, കെ.രചനി എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
പി.ടി.എ. പ്രസിഡന്റ് സി.എം.വേണുനാഥ് അധ്യക്ഷതവഹിച്ചു.
കൃഷി ഓഫീസര്‍ രാമകൃഷ്ണന്, കൃഷി അസിസ്റ്റന്റ് സജീഷ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.രാഘവന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.വി.വിനോദ്, സി.കെ.തങ്കമണി, സി.വസന്ത എന്നിവര്‍ സംസാരിച്ചു.