വെള്ളൂര്‍: ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ളബ് ജനസംഖ്യാ റാലി നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും റാലിയില്‍ പങ്കെടുത്തു. പ്രഥമാധ്യാപകന് വി.കെ.സുരേശന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.എ.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി.ഗിരിജ, എം.വി.ഭാസ്കരന്, വി.പി.ആയിഷ, ആര്.ശോഭന, ടി.രവീന്ദ്രന്, ഇ.വി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി. സീഡ് ക്ളബ് കോ ഓര്‍ഡിനേറ്റര്‍ കെ.ഇ.കരുണാകരന് സ്വാഗതവും കെ.സുരേശന് നന്ദിയും പറഞ്ഞു.