പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂള്‍ സീഡ് ക്ലബ്, മലയാള ഭാഷാസമിതി എന്നിവയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ആചരിച്ചു. സ്കൂള്‍ അങ്കണത്തില്‍ യുവശില്പി ഉണ്ണി കാനായി നിര്‍മിച്ച സ്മൃതിമണ്ഡപത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പുഷ്പാര്‍ച്ചന നടത്തി.
പയ്യന്നൂര്‍ കുഞ്ഞിരാമന് അനുസ്മരണപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സി.ശ്രീലത അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ടി.തമ്പാന്, പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, പി.യശോദ, സി.കെ.രമേശന് എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന് സ്വാഗതം പറഞ്ഞു. ബഷീര്‍ ക്വിസ്മത്സരത്തില് സമ്മാനം ലഭിച്ച ശിവാനി, ശ്രീദിന, ധനുഷ, നന്ദിത, ജ്യോതിക, അല്‍ക്ക ശശിധരന് എന്നിവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും അശോകമരത്തൈകളും പയ്യന്നൂര്‍ കുഞ്ഞിരാമന് വിതരണംചെയ്തു.