ഗോകുല്‍രാജിന് മുഖ്യമന്ത്രിയുടെ സഹായഹസ്തം

Posted By : knradmin On 11th July 2015


 

 
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ കെ.ഗോകുല്‍രാജിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 50,000 രൂപ അനുവദിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങള്‍ നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് സീഡംഗം കൂടിയായ ഗോകുലിന് സഹായം അനുവദിച്ചത്.
2014 ആഗസ്തിലാണ് ഗോകുല്‍രാജിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സീഡ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. സാമ്പത്തികസഹായം അനുവദിച്ച മുഖ്യമന്ത്രിക്ക് സീഡ് ഇക്കോക്ലബ് വിദ്യാര്‍ഥികള്‍ കത്തുകള്‍ അയച്ചു. 
സന്തോഷസൂചകമായി സീഡ് ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചക്കപ്പഴം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍, എം.വി.ശ്രീനിവാസന്‍, പി.രവീന്ദ്രന്‍, ഇക്കോക്ലബ് സെക്രട്ടറി സി.വി.വിഷ്ണുപ്രസാദ്, ഇക്കോ ക്ലബ് കോഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍ എന്നിവര്‍ നേത്യത്വം നല്കി.
 
 
 
 
 
 

Print this news