ബഷീര്‍സ്മരണയില്‍ കനിമധുരം പദ്ധതി

Posted By : knradmin On 11th July 2015


 

 
 കൊട്ടില: വൈക്കം മുഹമ്മദ്ബഷീര്‍ ചരമവാര്‍ഷികദിനത്തില്‍ കൊട്ടില ഗവ. എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ കനിമധുരം ഫലവൃക്ഷത്തൈ വിതരണ പദ്ധതി തുടങ്ങി. ഓരോ ഫലവൃക്ഷത്തൈ ഓരോ ക്ലബ്ബംഗവും വീട്ടില്‍ നട്ടുപരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മാംഗോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട്, പേര, ചാമ്പ, ഉറുമാമ്പഴം, തുടങ്ങിയഫലവൃക്ഷത്തൈകള്‍ പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍ വിതരണം ചെയ്തു. എ.നാരായണന്‍ നേതൃത്വം നല്‍കി. ബഷീറിനെ അനുസ്മരിച്ചു
തളിപ്പറമ്പ്: ചെറിയൂര്‍ ഗവ. ഹൈസ്‌കൂളില്‍ ബഷീര്‍ അനുസ്മരണം നടന്നു. പ്രഥമാധ്യാപകന്‍ പി.ദിനേശന് ഉദ്ഘാടനം ചെയ്തു. കെ.വി.സുരേഷ്ബാബു, വി.ഷിനില്‍കുമാര്‍, എം.ഷെറീന, കെ.വി.സുഫൈദ്, സി.പി.സൂര്യ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പാത്രങ്ങളിലെ രംഗാവിഷ്‌കാരം, ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകപ്രദര്‍ശനം എന്നിവ നടന്നു. 
ഇരിങ്ങല് യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ബഷീര്‍ അനുസ്മരണം നടത്തി. കെ.പി.ജയശ്രീ, പി.എം.ഗീത, കാതറിന് ഷാജി, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. കഥാപാത്രങ്ങളെ പരിചയപ്പെടല്‍, പതിപ്പുകള്‍ തയ്യാറാക്കല്‍, ചിത്രരചന തുടങ്ങിയവയുണ്ടായി.
 
 

Print this news