പരിസ്ഥിതിപഠന ശില്പശാല

Posted By : knradmin On 11th July 2015


 

 
ഇരിട്ടി: കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പരിസ്ഥിതിപഠനശില്പശാല സംഘടിപ്പിച്ചു. കെ.മനോജ് പാട്യം ക്ലാസെടുത്തു. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണ്, ജലം, വായു, മരങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠന ക്ലാസില്‍ ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് സാബു, വി.കെ.ഹൃദ്യ, കെ. അജ്ജിത്ത്, വിഷ്ണു, ഋതികാ ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. 
 
 

Print this news