മട്ടന്നൂര്‍: കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്നേഹാദരവുമായി മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍.
സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് കുട്ടികള്‍ മലയാളത്തിന്റെ കഥാകാരനെ ആദരിച്ചത്. മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ക്ലാസെടുത്തു. 'പ്രകൃതിയെ സ്നേഹിച്ച ബഷീര്‍' എന്ന വിഷയത്തില്‍ അബൂട്ടി ശിവപുരം പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എം.കെ.അബ്ദുള്‍ സത്താര്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ വി.കെ.വിമല്‍രാജ്, എം.ഡി. ടി.പി.മുഹമ്മദ്, പി.കെ.രമിത, നിര്‍മല രാമചന്ദ്രന്, ആന്‍ മരിയ, കെ.വി.മോബിന്, ഇന്ദിരാ ഭായ്, ലിന്‍ഡ ഫെര്‍ണാണ്ടസ്, കെ.സവിത, കെ.ഒ.പി.ഗിരീഷ്, മുഹമ്മദ് സാഹില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.