നാട്ടുമാവ് സംരക്ഷണം: സീഡ് അംഗങ്ങള്‍ 13,000 മാങ്ങയണ്ടി കൈമാറി

Posted By : knradmin On 11th July 2015


 

 
 
 
പൂമംഗലം: നാട്ടുമാവ് സംരക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടര്‍ച്ചയായി 3 വര്‍ഷമായി നടത്തുന്ന മാങ്ങയണ്ടിശേഖരണം ഈ വര്‍ഷവും സീഡ് അംഗങ്ങള്‍ നടത്തി. പുതിയ മാവിന്‍തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും പരീക്ഷണത്തിനുമാണ് തിരുവനന്തപുരം ട്രൊപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് മാങ്ങയണ്ടികള്‍ കയറ്റിയയക്കുന്നത്. കഴിഞ്ഞവര്‍ഷം 25,000വും 2013ല്‍ 15,000വും ശേഖരിച്ച് നല്‍കിയിരുന്നു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായധനത്തോടെ ലോക പരിസ്ഥിതിദിനത്തിലാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ റിസര്‍ച്ച് ഫെലോ അനൂപ് വര്‍ഗീസിന് മാങ്ങയണ്ടി കൈമാറി. കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ഒ.സി.സുഭാഷ് അധ്യക്ഷതവഹിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്‌ളസ് നേടിയ പൂര്‍വ വിദ്യാര്‍ഥി രാഹുല്‍ ഹരിക്കുള്ള ഉപഹാരസമര്‍പ്പണവും ഡി.ഡി.ഇ. ഇ.വസന്തന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം പി.ഷീബ, എം.വി.മധുസൂദനന്‍, എ.കെ.ബിന്ദു, സി.രജനി, മാതൃഭൂമി സീഡ് പ്രതിനിധി  ആന്‍മറിയ, സ്‌കൂള്‍ ലീഡര്‍ ഷമ്മാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ സി.സത്യനാരായണന്‍ സ്വാഗതവും കെ.പി.ധനഞ്ജയന്‍ നന്ദിയും പറഞ്ഞു. 
 
 

Print this news