കാഞ്ഞങ്ങാട്: കോട്ടിക്കുളം ഗവ. യു.പി. സ്കൂളില്‍ ഇഫ്താര്‍ വിരുന്നും മതസൗഹാര്‍ദ സദസ്സും നടത്തി. പി.ടി.എ.യുമായി കൈകോര്‍ത്ത് മാതൃഭൂമി സീഡ് ക്ലബ്ബാണ് ചടങ്ങ് നടത്തിയത്. പ്രകൃതിക്ക് പച്ചപുതച്ച് ഏഴാംവര്‍ഷത്തിലേക്ക് കടന്ന സീഡിന്റെ വേറിട്ട കൂട്ടായ്മകൂടിയായി മതസൗഹാര്ദസംഗമം. സീഡ് പദ്ധതിയുടെ ലക്ഷ്യവും നേട്ടങ്ങളുമെല്ലാം എടുത്തുപറഞ്ഞ് പ്രസംഗിച്ചവരെല്ലാം ചടങ്ങിനെ സമ്പന്നമാക്കി. ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി ടീച്ചര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് ഹാജി, പാലക്കുന്ന് ഭഗവതിക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ.ബാലകൃഷ്ണന് എന്നിവര്‍ മതസൗഹാര്ദസന്ദേശം നല്കി. വാര്‍ഡംഗം സീനത്ത് സെമീര്‍, ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രവിവര്മന്, ബേക്കല്‍ ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ശിവാനന്ദന്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്, പ്രഥമാധ്യാപകന് വി.നാരായണന്, പി.ടി.എ. പ്രസിഡന്റ് കണിയമ്പാടി മുഹമ്മദ്കുഞ്ഞി, സ്റ്റാഫ് സെക്രട്ടറി എന്‍.ഗായത്രി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ശശി എന്നിവര്‍ സംസാരിച്ചു.