കോട്ടയ്ക്കല്‍: എടരിക്കോട് പി.കെ.എം.എം.എച്ച്. എസ്.എസ്. സീഡ് ക്ലൂബ്ബും എടരിക്കോട് കൃഷിഭവനും ചേര്‍ന്ന് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും അടുക്കളത്തോട്ടമൊരുക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളിലെ ഏഴായിരം കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണംചെയ്തു. ശില്പശാലയും നടത്തി. തോട്ടമുണ്ടാക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് േഗ്രാബാഗുനല്‍കാനുള്ള സംവിധാനമൊരുക്കും. കൃഷിയുടെ പുരോഗതിയും സീഡ് പ്രവര്‍ത്തകര്‍ അവലോകനംചെയ്യും.
വെള്ളിയാഴ്ച നടന്ന പരിപാടി കൃഷി ഓഫീസര്‍ കെ. അജിതന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി. മുഹമ്മദ് ബഷീര്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ കെ. കുഞ്ഞിമൊയ്തു, സീഡ് കോ ഓര്‍ഡിനേറ്റര്‍ സൂര്യ പ്രവീണ്‍, കെ.പി. നാസര്‍, ജോണി ജോണ്‍, പി.നിസാര്‍ എന്നിവര്‍ സംസാരിച്ചു.