പ്രതിരോധമരുന്ന് നിര്‍മ്മാണവുമായി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍

Posted By : idkadmin On 10th July 2015


 തൊടുപുഴ: മഴക്കാലരോഗങ്ങളെയും പ്രതിരോധ മാര്‍ഗ്ഗങ്ങളെപ്പറ്റിയും ബോധവത്കരിക്കുന്നതോടൊപ്പം പ്രതിരോധമരുന്നിന്റെ നിര്‍മ്മാണവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡിന്റെയും ജൂനിയര്‍ റെഡ്‌ക്രോസ് സൊസൈറ്റിയുെടയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുെടയും നേതൃത്വത്തില്‍ പെയിന്‍ ബാം നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയും എല്ലാ ക്ലൂസ്സുകളിലേക്കും വിതരണം ചെയ്യുകയും ചെയ്തു. തൊടുപുഴ താലൂക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ എന്‍.ആര്‍. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ച് ക്ലൂസ്സ് നടത്തി. ജെ.ആര്‍.സി. കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ത്തന്നെ നിര്‍മ്മിച്ച 'ഫസ്റ്റ് എയ്ഡ് പെയിന്‍ ബാം' നിര്‍മ്മാണത്തിന് സാമ്പത്തികസഹായംനല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് പുല്ലോപ്പിള്ളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ദേവസ്യാച്ചന്‍ പി.എം. വൈസ്‌മെന്‍ ക്ലൂബ്ബ് പ്രസിഡന്റ് ദീപ മാത്യു. അധ്യാപകരായ അനീഷ് ജോര്‍ജ്, ഷിന്റോ ജോര്‍ജ്, ബിന്ദു ഒലിയപ്പുറം, ജിന്‍സ് ജോസ്, ബീന ജോര്‍ജ്, സ്‌കൂള്‍ ലീഡര്‍മാരായ പാര്‍വ്വതി ആര്‍.നായര്‍, ആനന്ദ് പി.എസ്. എന്നിവര്‍ പ്രസംഗിച്ചു. 

Print this news