ഇളമണ്ണൂര്‍: നമുക്ക് ചുറ്റുമുള്ള ആരോഗ്യസംരക്ഷകരായ സസ്യങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ സംരക്ഷണത്തിനുമായി ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ഔഷധ സസ്യതോട്ടം തുടങ്ങി. സ്‌കൂളിലെ പത്ത്്് സെന്റ് സ്ഥലത്താണ് അടൂര്‍ ജെ.സി.ഐ.യൂണിറ്റുമായി ചേര്‍ന്ന്്് പദ്ധതി നടപ്പാക്കുന്നത്. കയ്യോന്നി, തുളസി, കറ്റാര്‍വാഴ, കുറുന്തോട്ടി, മുക്കൂറ്റി, അമൃത് തുടങ്ങി 40 ലധികം ഇനത്തിലുള്ള ഔഷധസസ്യങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെ ശേഖരിച്ചിട്ടുണ്ട്്്. ജെ.സി.ഐ.പ്രസിഡന്റ്്
പി.സാനു ലക്ഷ്മിതരു സസ്യംനട്ട്്് പദ്ധതി ഉദ്ഘാടനം ചെയ്തു. സതീഷ്, പി.ബി.ഉഷാദേവി, കെ.ആര്‍.ഹരീഷ്, പി.ആര്‍.അജിത്ത്്്, ജോസഫ് സാം, സജി, ഷാജി, രാജശ്രീ, സുനില്‍, അനൂപ്, ശ്രീകാന്ത്്്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ് എന്നിവര്‍ പങ്കെടുത്തു.