ചെറുവത്തൂര്‍: മുറ്റത്തെ തൊടിയില്‍നിന്ന് അന്യം നില്‍ക്കുന്ന ചെമ്പരത്തിപ്പൂക്കള്‍ ശേഖരിച്ച് പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് ശ്രദ്ധ നേടി.
എല്ലാകാലത്തും ചെടിയില്‍ പൂക്കള്‍ നിറഞ്ഞുനില്‍ക്കുമെന്നതാണ് ചെമ്പരത്തിയുടെ പ്രധാന പ്രത്യേകത. പൂക്കള്‍ എണ്ണ കാച്ചാന്‍ ഉത്തമം. ഇലകള്‍ താളിയായി ഉപയോഗിക്കാം. പൂക്കള്‍ കാണാനെത്തിയ കുട്ടികള്‍ക്ക് ഇത് പുതിയ അറിവായിരുന്നു. വിദ്യാലയത്തിലും പൊതുസ്ഥലത്തും ചെമ്പരത്തിപ്പൂന്തോട്ടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് ക്ലബ്ബിലെ കുട്ടികള്‍. സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രന്‍ നേതൃത്വം നല്‍കി.