കൊട്ടാരക്കര: മൈലം പഞ്ചായത്തിന്റെ സഹകരണത്തോടെ മൈലം ഡി.വി.വി.എച്ച്.എസ്സിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ കൊതുക് നിര്‍മാര്‍ജന ബോധവത്കരണം നടത്തി.
വീടുകള്‍തോറും കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്ത വിദ്യാര്‍ഥികള്‍ ശുചീകരണത്തിന്റെയും കൊതുക് നിര്‍മാര്‍ജനത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി.
സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി.പ്രദീപ്കുമാര്‍ ക്ലാസെടുത്തു.
ഗീത വിജയന്റെ അധ്യക്ഷതയില്‍ മൈലം പഞ്ചായത്ത് പ്രസിഡന്റ് ഷീബാമോള് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷേമകാര്യ സ്ഥിരംസമിതി അംഗം എന്‍.ബേബി, സ്കൂള്‍ മാനേജര്‍ എം.ജി.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ഗീതമ്മ നേതൃത്വം നല്കി.