എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മഴക്കാലരോഗ ബോധവത്കരണം നടത്തി.
മഴക്കാലരോഗ പ്രതിരോധത്തിന് ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ചായിരുന്നു കുട്ടികളുടെ ഭവനസന്ദര്‍ശനവും ബോധവത്കരണവും.
മെഡിക്കല്‍ അസോസിയേഷന്‍ പുറത്തിറക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. അധ്യാപകരായ ജിനി, ജിഷ്മ, വീണ, സീഡ് ലീഡര്‍മാരായ ഗോവിന്ദ്, പല്ലവി, അനന്യ, ഗിരീഷ്, ആകാശ്, അനന്തു, അദ്വൈത്, അനന്യ ടി.എം., ദേവാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.