കൂത്തുപറമ്പ്: മാങ്ങാട്ടിടം യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ് മഴക്കാലപൂര്‍വ ശുചിത്വകാമ്പയിന്റെ ഭാഗമായി ശുചിത്വ മാപ്പിങ് വിവരശേഖരണം നടത്തുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലെ വീടുകളില്‍ അധ്യാപകഅനധ്യാപകരും പി.ടി.എ.പ്രതിനിധികളും സീഡ് ക്ലബ്ബംഗങ്ങളും സന്ദര്‍ശിക്കും. വീടുകളിലെ മാലിന്യത്തിന്റെ അളവ് കണ്ടെത്തി, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിശദീകരിച്ച്, പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചാണ് സംഘം മടങ്ങുക.
പദ്ധതി മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ചൊവ്വ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ.പ്രസിഡന്റ് മനോജ്കുമാര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് പ്രീത, പ്രജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക എം.പി.ലക്ഷ്മികുട്ടി സ്വാഗതവും സീഡ് കണ്‍വീനര്‍ ഷിജിന നന്ദിയും പറഞ്ഞു.