ചിറ്റൂര്‍: ഞാറ്റുവേലസദ്യയും പ്രകൃതിയുടെ ഗുണങ്ങളുമറിഞ്ഞ് പാഠശാല സംസ്‌കൃതസ്‌കൂളിലെ കുട്ടിക്കൂട്ടായ്മ. മാതൃഭൂമി സീഡും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് കൂട്ടായ്മ ഒരുക്കിയത്. സീഡ് പ്രവര്‍ത്തനങ്ങളുടെ വിവിധതലങ്ങള്‍ സംബന്ധിച്ച് നാല് വിഷയങ്ങളില്‍നടന്ന ചര്‍ച്ച പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും അറിയുന്നതിന് സഹായകമായി.
'മണ്ണറിവ്' എന്ന വിഷയത്തില്‍ കൃഷിവിദഗ്ധന്‍ പി.സുരേന്ദ്രന്റെ അവതരണവും 'അയനം' എന്ന വിഷയത്തില്‍ എഴുത്തുകാരനും അധ്യാപകനുമായ സനല്‍കുമാറും പരിസ്ഥിതിയെക്കുറിച്ച് ഗുരുവായൂരപ്പനും ജൈവകൃഷിയെപ്പറ്റി പുതുശ്ശേരി ശ്രീനിവാസനും നടത്തിയ ബോധവത്കരണവും ചര്‍ച്ചയും കുട്ടികള്‍ പഠനവിധേയമാക്കി.
മഹാകവി വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്ത് സംഘഗാനമായി കുട്ടികള്‍ അവതരിപ്പിച്ചു. പൂര്‍വവിദ്യാര്‍ഥി തിയോവിന്റെ മഴഗാനങ്ങളും കാര്‍ഷികഗാനങ്ങളും ആസ്വാദ്യമായി. പരിസ്ഥിതിയും കൃഷിരീതികളും സംസ്‌കൃതനാടകമായി അവതരിപ്പിച്ചു. എം.ജി.ഗീത, എം.സുശീല, പി.ടി.എ. പ്രസിഡന്റ് രവീന്ദ്രന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശോകനാശിനി, ശോകവര്‍ധിനി, ആല്‍മരച്ചുവട്ടില്‍നിന്നും, ആല്‍മരച്ചുവട്ടിലേക്കുള്ള പ്രോജക്ടുകള്‍ക്ക് തുടക്കംകുറിച്ചു.