പന്മന: ആണുവേലില്‍ ഗവ.യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.യൂസുഫ്കുഞ്ഞ് 2013-14 അധ്യയനവര്‍ഷത്തെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊറ്റംകുളങ്ങര കാമ്പസ് കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്‍ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സെടുത്തു. എസ്.എം.സി. ചെയര്‍മാന്‍ ജി.പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷൈല, എസ്.എം.സി. വൈസ്‌ചെയര്‍മാന്‍ അനില്‍കുമാര്‍, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ ആയിക്കുന്നം രാധാകൃഷ്ണന്‍ എന്നിവര്‍ സീഡ് പദ്ധതിയെപ്പറ്റി സംസാരിച്ചു. പ്രഥമാധ്യാപിക എസ്.ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസ് പ്രകാശ് നന്ദിയും പറഞ്ഞു.