കാര്യറ ആര്‍.ബി.എം.സ്‌കൂളില്‍ 'സീഡ്' തുടങ്ങി

Posted By : klmadmin On 5th August 2013


 പുനലൂര്‍: വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച സീഡ് പദ്ധതി കാര്യറ ആര്‍.ബി.എം.യു.പി. സ്‌കൂളില്‍ തുടങ്ങി. പോയവര്‍ഷം പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സീഡിന് മൂന്നാംസ്ഥാനം നേടിയ സ്‌കൂളാണിത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണംചെയ്തുകൊണ്ട് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ്പ്രകാശ് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. വിളക്കുടി കൃഷി ഓഫീസര്‍ ഷറഫുദ്ദീന്‍ ക്ലാസ്സെടുത്തു.
മുന്‍പ്രഥമാധ്യാപിക യു.നൂറുന്നിസാബീഗം മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ അദബിയ നാസര്‍, ലൈലാ ബീവി, പ്രഥമാധ്യാപിക ഷൈലജ, ഷാഹിദാബീവി, കൃഷി അസിസ്റ്റന്റ് രാജേഷ്, അബ്ദുള്‍ നജീബ്, ദിജു ജി. നായര്‍, ബിജു തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വൃക്ഷത്തൈകളുംനട്ടു.  

Print this news