വിദ്യാലയവളപ്പില്‍ കാടൊരുക്കാന്‍ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 30th June 2015


 ഒറ്റപ്പാലം: കാടിന്റെ കുളിര്‍മയും ജൈവവൈവിധ്യവും വിദ്യാലയമുറ്റത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കടമ്പൂര്‍ ജി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. മണ്ണും ജലവും വായുവും സംരക്ഷിക്കുക, മരമാണ് മറുപടി എന്ന സന്ദേശവുമായി സ്‌കൂളിലെ 60 സെന്റ് സ്ഥലത്താണ് കുട്ടികള്‍ വനമൊരുക്കുന്നത്. വനംവകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഫോറസ്റ്റ് റെയ്!്ഞ്ചര്‍ അജയഘോഷ് നിര്‍വഹിച്ചു.
ആയിരം കുട്ടികള്‍ക്ക് വൃക്ഷത്തൈ നല്‍കി. പ്രധാനാധ്യാപിക കെ. വത്സല അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്​പക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍, എ. മുഹമ്മദലി, എന്‍. ജയന്‍, ഇ.വി. രവിശങ്കര്‍, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ്, പി.പി. ഹരിദാസ്, എം.സി. ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ.കെ. പ്രസന്ന, എ.പി. കൊണ്ടല്‍വര്‍ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Print this news