ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മിഡിയം സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. സമാജം ഭാരവാഹി ശശീന്ദ്രന്, പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഫ്ലഗ് ഓഫ് ചെയ്തു. വീടുകളിലും കടകളിലും കുട്ടികള്‍ ബോധവത്കരണം നടത്തി. സംസ്ഥാന എക്സൈസ് വിഭാഗം നല്കിയ ലഹരി വിരുദ്ധ ലഘുലേഖകളും വിതരണം ചെയ്തു.
ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു. എക്സൈസ് വകുപ്പിന്റെയും ജയില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന ദിനാചരണം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് പി.ജി. മാധവന് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.ബാനര്‍ജി ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.