പഠനമികവിന് കിട്ടിയ തുക സ്വാതി നല്കി; പാവപ്പെട്ട കുട്ടിയുടെ പഠനച്ചെലവിന്

Posted By : ksdadmin On 26th June 2015


 

 
 
കാഞ്ഞങ്ങാട്: പഠിച്ചുമുന്നേറുമ്പോള്, ചുറ്റിലും തിരിഞ്ഞുനോക്കണമെന്ന് അവളെ പഠിപ്പിച്ചത് അച്ഛനമ്മമാരാണ്. അതുകൊണ്ടുതന്നെ പഠിച്ച് കിട്ടിയ തുക എങ്ങനെ വിനിയോഗിക്കണമെന്ന് ആരും പഠിപ്പിക്കാതെ തന്നെ സ്വാതി തിരിച്ചറിഞ്ഞു. സെല്‌ഫോണോ ഫാഷന് വസ്ത്രങ്ങളോ വാങ്ങാനല്ല, തനിക്ക് കിട്ടിയ കാഷ് പ്രൈസ് കിലോമീറ്ററുകള്ക്കപ്പുറത്തുള്ള കുട്ടിയുടെ കണ്ണീരിനൊപ്പം ചേര്ത്തുവെക്കാനാണ് സ്വാതി തീരുമാനിച്ചത്. റിട്ട.ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥന് കാസര്‌കോട് അടുക്കത്ത്ബയലിലെ പി.പി.പദ്മനാഭന്റെയും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ടെക്‌നിക്കല് ഓഫീസര് സുഗതാ പദ്മനാഭന്റെയും മകളാണ് സ്വാതി പദ്മനാഭന്. കേന്ദ്രീയവിദ്യാലയത്തില്‌നിന്നാണ് 10ാംതരം പാസായത്. മുഴുവന് വിഷയത്തിലും എവണ് നേടി വിജയിച്ച സ്വാതിക്ക് സ്‌കൂളില് നിന്ന് 5,000 രൂപ കാഷ് പ്രൈസായി കിട്ടിയിരുന്നു. ഈ തുക അവള് നല്കിയത് ഉദിനൂര് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ പാവപ്പെട്ട കുട്ടിയുടെ പഠനച്ചെലവിനാണ്. മാതൃഭൂമി നന്മ പ്രോജക്ടില് ഉള്‌പ്പെടുത്തിയാണ് തുക നല്കിയത്.
 ബുധനാഴ്ച കാഞ്ഞങ്ങാട്ട് നടന്ന മാതൃഭൂമി സീഡ് ശില്പശാലയില് വെച്ച് സ്വാതി, ഉദിനൂര് സ്‌കൂള് അധ്യാപകനും സീഡ് കോ ഓര്ഡിനേറ്ററുമായ കെ.പി.സുരേന്ദ്രന് തുക കൈമാറി. സ്വാതിയുടെ ഈ തീരുമാനത്തെ ശില്പശാലയില് പങ്കെടുത്ത മുഴുവന് അധ്യാപകരും അഭിനന്ദിച്ചു.
 ചടങ്ങില് മാതൃഭൂമി കണ്ണൂര് യൂണിറ്റ് ന്യൂസ് എഡിറ്റര് കെ.വിനോദ്ചന്ദ്രന്, യൂണിറ്റ് മാനേജര് ജോബി പി.പൗലോസ്, ചീഫ് കറസ്‌പോണ്ടന്റ് കെ.ബാലകൃഷ്ണന്, ചീഫ്‌ഫോട്ടോഗ്രാഫര് കെ.സുനില്കുമാര്, സ്വാതിയുടെ അമ്മ സുഗതാ പദ്മനാഭന് എന്നിവര് സംബന്ധിച്ചു.
 
 
 
 
 
 
 
 
 

Print this news