ഈ മണ്ണും മരങ്ങളും നീര്തടങ്ങളും നെല്പ്പടങ്ങളും ഞങ്ങള്ക്കും കുടി ഉള്ളതാണെന്ന് പ്രക്യാപിച്ചാണ് അവര്‍ യാത്ര തുടങ്ങിയത്- അരിമ്പൂര് ഹൈ സ്കൂളിലെ സീഡ് അംഗങ്ങള്‍ അവരോടൊപ്പം സ്കൌട്ട് ആന്‍ഡ് ഗൈട്സും ജൂനിയര് രേട്ച്രോസ്സും കുടി ചേര്‍ന്നപ്പോള്‍ പ്രക്ര്തിയെ നശിപ്പിക്ക്നവരോടുള്ള വന്‍ പ്രതിശേതമായ് മാറി വിദ്യാര്‍ഥികളുടെ സൈക്കിള്‍ യാത്ര.അരിമ്പൂര് കായല്‍ റോഡിലെ ചാലാടി പഴക്കൊളില്‍ രാപ്പകല്‍ ഇല്ലാതെ കെട്ടിടവഷിഷ്ടങ്ങളും മാലിന്യങ്ങളും കൊണ്ട് പടം നികത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിചിര്നു.നിലവില നെല്കൃഷി നടത്തുന്ന ഭാഗമാണ് ഇങ്ങനെ നികത്തുന്നത്.ഈ പ്രദേശം മുഴുവന്‍ നികത്താനുള്ള ഗൂഡ ഉധെഷ്യമനു ഉള്ളതെന്ന് സംശയിക്കുന്നു.പാഠപുസ്തകങ്ങളിലും വിദ്യാലയങ്ങളിലും മറ്റും കൃഷി സംരക്ഷിക്കണമെന്ന് പഠിപ്പിക്കുകയും പഠിക്കുകയും ചെയുമ്പോള്‍ മറുവശത് അധികാര സ്ഥാപനനങ്ങള്‍ ഭുമി കച്ചവടക്കാരുടെ താല്പര്യം സംരക്ഷിക്കുകയാണെന്ന് ഇ കുട്ടികള്‍ ആരോപിക്കുന്നു.