സ്‌കൂള്‍ പരിസരം പ്ലൂസ്റ്റിക് വിമുക്തമാക്കാന്‍ സീഡ് അംഗങ്ങള്‍

Posted By : tcradmin On 25th June 2015


അതിരപ്പിള്ളി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തും റോഡിലും വിനോദസഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലൂസ്റ്റിക് മാലിന്യം സീഡ് അംഗങ്ങള്‍ ശേഖരിച്ചു. ഇവ അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ പ്ലൂസ്റ്റിക് സംസ്‌കരണ യൂണിറ്റിന് കൈമാറും. 'ഇത് നമ്മുടെ വിദ്യാലയം, ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്' എന്ന ബോര്‍ഡ് സ്ഥാപിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഐ.ആര്‍. ലിജി, അധ്യാപകരായ കെ.പി. പ്രദീപ്, കെ.എം. റഷീദ്, പി.എം. രമേഷ്, ഷീബ തോമസ്, കെ.കെ. അംബിക, സോഫി ആന്റണി, ലിറ്റി ആന്റണി എന്നിവര്‍ നേതൃത്വം നല്കി.

Print this news