അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ സീഡ് പദ്ധതിക്ക് തുടക്കമായി

Posted By : klmadmin On 5th August 2013


 അയ്യന്‍കോയിക്കല്‍:പ്രകൃതിയുടെ സ്‌നേഹം മഴയായി പെയ്തിറങ്ങിയ മുഹൂര്‍ത്തത്തില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് അയ്യന്‍കോയിക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. സ്‌കൂളിലെ മരമുത്തശ്ശിയെ ആദരിച്ചും വൃക്ഷത്തൈ നട്ടും പ്രകൃതിസംരക്ഷണത്തിന്റെ ശീലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നെഞ്ചിലേറ്റി.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു വിജയന്‍ 2013-14 അധ്യയനവര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്ന് വിഷ്ണു വിജയന്‍ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് കെ.മോഹനക്കുട്ടന്‍ അധ്യക്ഷനായി. പദ്ധതിവിശദീകരണം സീഡ് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍.ജയപ്രകാശ് നിര്‍വഹിച്ചു. സ്‌കൂളിലെ 113 വര്‍ഷം പഴക്കമുള്ള മരമുത്തശ്ശിയായ പ്ലാവ് മരത്തെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാബുജി ആദരിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററും കൊല്ലം പ്രസ്സ് ക്ലബ് സെക്രട്ടറിയുമായ ബിജു പാപ്പച്ചന്‍ വൃക്ഷത്തൈനടല്‍ ഉദ്ഘാടനം ചെയ്തു. സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ശിവപ്രസാദ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക വിമലകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത എം.ജോണ്‍ സ്വാഗതവും വിദ്യാര്‍ത്ഥികളുടെ പ്രതിനിധി രോഹിണി നന്ദിയും പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപകനായ എന്‍.കാര്‍ലോസാണ് സ്‌കൂളിലെ സീഡ് കോ-ഓഡിനേറ്റര്‍. എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍ പി.അനില്‍കുമാര്‍, പി.ടി.എ. പ്രതിനിധി പ്രസന്ന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രകൃതിസംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് ഭൂമിത്രസേന ക്ലബിന്റെ ഉദ്ഘാടനവും നടന്നു. 

Print this news