വെളിയം: ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ വെളിയം ടി.വി.ടി.എം.എച്ച്.എസിലെ മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികള്‍ കൊതുക് നിര്‍മ്മാര്‍ജന യജ്ഞവും ബോധവത്കരണവും നടത്തി.
വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്ത വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന്റെയും കൊതുക് നിര്‍മ്മാര്‍ജനത്തിന്റെയും ആവശ്യകത ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കി.
സ്‌കൂളില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.മുരളി അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സനല്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേഖ ആര്‍. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ അനൂപ്, രേഖ, അനില്‍ പി.വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍ നേതൃത്വം നല്‍കി.