100 കിലോ മരച്ചീനി വിളവെടുത്ത് സീഡ് പ്രവര്‍ത്തകര്‍

Posted By : tcradmin On 23rd June 2015


ചാവക്കാട് : പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ മരച്ചീനി കൃഷി വിളവെടുത്തു. അവധിക്കാലത്തും സ്‌കൂളിലെത്തി കൃഷി പരിപാലിച്ച സീഡ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത ഫലം കണ്ടു. സ്‌കൂളിലെ പരിമിതമായ സ്ഥലത്താണ് കൃഷിചെയ്ത് മികച്ച വിളവ് ഉത്പാദിപ്പിച്ചത്. ഏകദേശം 100 കിലോ മരച്ചീനിയാണ് സീഡ് പ്രവര്‍ത്തകര്‍ വിളയിച്ചെടുത്തത്. വിളവെടുത്ത മരച്ചീനി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണത്തോടൊപ്പം നല്‍കി. നാടക-സിനിമാ സംവിധായകന്‍ ദേവരാജന്‍ മൂക്കോല ആദ്യ വിളവെടുപ്പ് നടത്തി. പ്രധാനാധ്യാപിക സുജാത പി.പി., സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. ഷിബു, ടി.എ. ഗിരിജ, പി.ടി. ശാന്ത, പി.എസ്. മീന, പി.വി. പൗലോസ്, ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news