ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ്-നന്മ പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമായി ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ടുപോയ തൈകള്‍ സ്‌കൂളില്‍ എത്തിയ നിമിഷം ചോദിച്ചറിയുകയും അവ കാണാനും അതിന് വെള്ളവും വളവും നല്‍കാനും തയ്യാറായതോടെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി. വൃക്ഷം നട്ടാല്‍ പോര അതിനെ പരിപാലിക്കണം എന്ന സന്ദേശം നല്‍കാനും ഇതിന് നേതൃത്വം നല്‍കുന്ന നന്മ-സീഡ് പ്രവൃത്തകരെ അഭിനന്ദിക്കാനും എം.എല്‍.എ. മറന്നില്ല.
നന്മ പ്രവര്‍ത്തകരുടെ മതസൗഹാര്‍ദ്ദ ക്വിസ്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബൈബിള്‍, ഖുറാന്‍, രാമായണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പങ്കെടുക്കാം. അറിവ് നേടാം സമ്മാനം നേടാം എന്നതാണ് പ്രത്യേകത. കൊടകര മഠപ്പാട്ടില്‍ ബുക്‌സ് ആണ് 4-ാം വര്‍ഷവും തുടരുന്ന സദ്പ്രവൃത്തിക്കു പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കി നന്മയുടെ ഭാഗമാകുന്നത്.