മലപ്പുറം:മണ്ണിന്റെ പാഠങ്ങൾ പകർന്ന് സീഡ് അധ്യാപക ശില്പശാല

Posted By : mlpadmin On 18th June 2015



മഞ്ചേരി: മാതൃഭൂമി സീഡ് ജില്ലയിലെ അധ്യാപക കോ ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി.
മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളുടെത് മഞ്ചേരിയിലും . മഞ്ചേരിയിൽ ആനക്കയം അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ ഫാംമാനേജർ ഇ. ജുബൈൽ, മലപ്പുറം സോഷ്യൽഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ടി. എബ്രഹാം, മാതൃഭൂമി സീനിയർ സബ്എഡിറ്റർ ഒ.കെ. മുരളീകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
പ്രത്യേക ലേഖകൻ ഇ. സലാഹുദ്ദീൻ, സീഡ് ജില്ലാപ്രതിനിധി സി.കെ. വിജയകൃഷ്ണൻ, വിദ്യാഭ്യാസജില്ലാ പ്രതിനിധി പ്രതീഷ് ജോർജ് എന്നിവർ സംസാരിച്ചു.
തിരൂരിൽ വെട്ടം കൃഷിഓഫീസർ ടി.ടി. തോമസ്, എൻ.സി.ബി.സി. പ്രതിനിധി കെ. മുഹമ്മദ്‌നിസാർ, മാതൃഭൂമി സബ്എഡിറ്റർമാരായ ശ്രീജിത്ത് ശ്രീധർ, ആർ. അനിൽകുമാർ എന്നിവർ ക്ലാസെടുത്തു.
സീഡ് എക്‌സിക്യുട്ടീവ് ജസ്റ്റിൻജോസഫ്, വിദ്യാഭ്യാസ ജില്ലാപ്രതിനിധി കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

 

Print this news