പരിസ്ഥിതി ദിനാചരണത്തോടെ സീഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Posted By : ktmadmin On 8th June 2015


കാളകെട്ടി: എ.എം.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തോടെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിസ്ഥിതിപ്രവര്‍ത്തക സിസ്റ്റര്‍ റോസ് വൈപ്പന മുഖ്യാതിഥി ആയിരുന്നു. പരിസ്ഥിതിയെ മറന്നുള്ള ജീവിതം വരും തലമുറയോടുള്ള കടന്നാക്രമണമാണെന്ന് സിസ്റ്റര്‍ റോസ് വൈപ്പന അഭിപ്രായപ്പെട്ടു. സ്‌കൂളും പരിസരവും ശുചിത്വകോട്ടയത്തിന്റെ ഭാഗമായി അങ്ങേയറ്റം വൃത്തിയായി സൂക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് ആഹ്വാനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് തറപ്പേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്, ഫാ.ജിന്‍സ് ടോമി ഇറ്റത്തോട്, ജോമി ഡൊമിനിക് , പി.റ്റി.എ പ്രസിഡന്റ് സാബിച്ചന്‍ പാംപ്ലൂനിയില്‍, ബിനോ കെ.തോമസ്, െമലാനി ട്രീസാ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സീഡ് അംഗങ്ങള്‍ തയ്യാറാക്കിയ പേപ്പര്‍ ക്യാരിബാഗുകള്‍ വ്യാപാരി -വ്യവസായി പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളിക്ക് നല്‍കി. കുമാരി മരിയറ്റ് ജോയി എബ്രഹാം പരിസ്ഥിതി കവിതാലാപനം നടത്തി. പോസ്റ്റര്‍ പ്രദര്‍ശനം, വൃക്ഷത്തൈ വിതരണം എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

Print this news