അടുര്‍: നാട് അലക്ഷ്യമായി വലിച്ചെറിഞ്ഞ് പ്രകൃതിയെ ദ്രോഹിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുമിച്ചുകൂട്ടി അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ പുനരുപയോഗത്തിനായി അയച്ചു. പ്ലാസ്റ്റിക് വലിച്ചെറിയേണ്ടവയല്ല പുനരുപയോഗിക്കാന്‍ കഴിയുന്നവയാണെന്ന സന്ദേശം നല്കിയാണ് പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ച് ഭൂമിയെ രക്ഷിക്കാനായി ഇവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുമിച്ചു കൂട്ടിയത്.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവത്കരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സീഡ് പ്രവര്‍ത്തകര്‍ പുത്തന്‍തലമുറയ്ക്ക് മാതൃകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് പറഞ്ഞു. പഠിച്ച് റാങ്ക് നേടുകയും ഉന്നത വിജയങ്ങളിലുമെത്താം. പക്ഷെ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള വലിയ വിപത്ത് വരുംതലമുറയെ ഓര്‍മ്മിപ്പിക്കുകയും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്ന കുട്ടികള്‍ പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടാണ്. ഇതിന് വഴികാട്ടിയാകുന്ന മാതൃഭൂമി സീഡ് ക്ലബ്ബ് സമൂഹത്തോടുള്ള വലിയ കടമയാണ് നിര്‍വഹിക്കുന്നതെന്നും ഉമ്മന്‍ തോമസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ടി.ജി.കുര്യന്‍, സീഡ് കോ- ഓര്‍ഡിനേറ്റര്‍ എസ്.വിജയന്‍, സീഡ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ റോണി ജോണ്‍, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം
മനു തയ്യില്‍, മാതൃഭൂമി അടൂര്‍ ലേഖകന്‍ പ്രശാന്ത് കലഞ്ഞൂര്‍, കടമ്പനാട് ലേഖകന്‍ കെ.പി.ചന്ദ്രന്‍, മുന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ഗിരീഷ്, സീഡ് ലീഡര്‍മാരായ എം.എച്ച്.ഗിരീഷ്, പി. അക്ഷയ എന്നിവര്‍ പങ്കെടുത്തു.