കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്‌കൂളിലെ 'സീഡ്' പരിസ്ഥിതി ക്‌ളബ് ലോകാരോഗ്യദിനത്തില്‍ ജൈവസംഗമം നടത്തി.
സംഗമം മാതൃഭൂമി 'സീഡ്' ജെം ഓഫ് സീഡ് സ്വീറ്റി സുന്ദര്‍ മുന്‍ സീഡ് ക്‌ളബ് ഭാരവാഹി എസ്.ജി.ശിവാനിക്ക് മുത്താറിപ്പായസം നല്കി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം സ്‌കൂളിന് നേടിക്കൊടുത്ത വിദ്യാര്‍ഥികളെ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് എന്നിവര്‍ അനുമോദിച്ചു.
മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ആരോഗ്യദിനസന്ദേശം നല്കി. പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, രാജേഷ് തില്ലങ്കേരി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുമ്പ്രന്‍ സ്വാഗതവും അസ്‌ന പി. നന്ദിയും പറഞ്ഞു.
സംഗമത്തിന്റെ ഭാഗമായി സ്‌കൂള്‍പറമ്പില്‍ വിളയിച്ച കപ്പകൊണ്ടുള്ള പുട്ട്, ചെറുപയര്‍ പ്രഥമന്‍, മുത്താറിപ്പായസം എന്നിവയുണ്ടാക്കി കുട്ടികള്‍ക്ക് വിതരണംചെയ്തു.
'തോട്ടത്തില്‍നിന്ന് പ്ലേറ്റിലേക്ക് വിഷരഹിത ഭക്ഷണം' എന്നതാണ് ഈ വര്‍ഷത്തെ ആരോഗ്യദിനസന്ദേശം.