അമ്പലപ്പാറ: പ്രകൃതിസ്‌നേഹിയായ അധ്യാപകന്‍ അച്യുതാനന്ദന് ഇത് അര്‍ഹിക്കുന്ന അംഗീകാരം. വിവാഹത്തിനും കുട്ടിയുടെ പിറന്നാളിനുമെല്ലാം വൃക്ഷത്തൈകള്‍ വിതരണംചെയ്ത് സമൂഹത്തിന് മാതൃക കാണിച്ച വ്യക്തിയാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍കൂടിയായ ഈ യുവ അധ്യാപകന്‍.
ലാഭേച്ഛകൂടാതെ പ്രവര്‍ത്തിച്ചതിന്റെ ഫലംകൊണ്ടുകൂടിയാകാം അദ്ദേഹത്തെത്തേടി കേരള വനം-വന്യജീവി വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം ഏര്‍പ്പെടുത്തിയ പ്രകൃതിമിത്ര പുരസ്‌കാരം എത്തിയത്. പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്.
2,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് 2014-'15 വര്‍ഷത്തെ പ്രകൃതിമിത്ര പുരസ്‌കാരം. ഒറ്റപ്പാലം വിദ്യഭ്യാസജില്ലയിലെ മികച്ച പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരവും അച്യുതാനന്ദന് ലഭിച്ചിട്ടുണ്ട്.