കാസര്‌കോട്: പ്ലാസ്റ്റിക് വലിച്ചെറിയേണ്ടുന്നതല്ല, പുനരുപയോഗിക്കാവുന്നതാണെന്ന സന്ദേശവുമായി മാതൃഭൂമി നടപ്പാക്കുന്ന ലവ്പ്ലാസ്റ്റിക് പദ്ധതി തുടരുന്നു. വിദ്യാര്ഥികള് ശേഖരിച്ച് വേര്തിരിച്ച പ്ലാസ്റ്റിക് മാലിന്യം ജില്ലയിലെ സ്‌കൂളുകളില്‌നിന്ന് ഏറ്റുവാങ്ങി പുനരുപയോഗത്തിന് അയച്ചു.
സീഡ് പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുത്ത സ്‌കൂളുകളില് പരീക്ഷണാടിസ്ഥാനത്തില് ലവ്പ്ലാസ്റ്റിക് പദ്ധതി തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കൊട്ടയില് വലിച്ചെറിയാതെ വേര്തിരിച്ച് പുനരുപയോഗിച്ച് ഭൂമിയെ രക്ഷിക്കാമെന്ന സന്ദേശമാണ് പദ്ധതിയിലൂടെ കുട്ടികളിലെത്തിക്കുന്നത്.
മൊഗ്രാല്‍ പുത്തൂര് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്‍, കാസര്‌കോട് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്, പിലിക്കോട് സി.കൃഷ്ണന് നായര് സ്മാരക ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‌നിന്നുള്ള പ്ലാസ്റ്റികാണ് ശേഖരിച്ചത്.