നന്മയുടെ വിത്ത് പാകി മാതൃഭൂമി സീഡ് ശില്പശാല

Posted By : klmadmin On 4th August 2013


പരവൂര്‍: കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്ത് പാകി പൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിയുടെ നേതൃത്വത്തില്‍ സീഡ് ശില്പശാല നടന്നു. പ്രപഞ്ചവും പ്രകൃതിയും മലനിരകളും മരങ്ങളും വായുവും ജലവും മലിനീകരണവും പ്ലാസ്റ്റിക് വിപത്തുമടക്കം സമസ്ത പ്രശ്‌നങ്ങളും കുട്ടികളുമൊത്തുള്ള തുറന്ന ചര്‍ച്ചയ്ക്ക് വിഷയമായി. സീഡ് ക്ലബ് അംഗങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം മുന്നൂറിലേറെ പേര്‍ പങ്കെടുത്തു.
മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, സീഡ് എക്‌സിക്യൂട്ടീവ് ഷെഫീക്ക് എന്നിവരാണ് ക്ലാസ്സെടുത്തത്.
ശില്പശാലയ്ക്ക് മുന്നോടിയായി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ വിജയ, അധ്യാപകന്‍ പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമാധ്യാപകന്‍ മോഹനചന്ദ്രന്‍ സ്വാഗതവും സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സമീര്‍ഖാന്‍ നന്ദിയും പറഞ്ഞു.  

Print this news