കൂട്ടുകൂടിയും അറിവ് പകര്‍ന്നും സഹവാസക്യാമ്പ്‌

Posted By : pkdadmin On 20th March 2015


കൂറ്റനാട്: കുഞ്ഞുമനസ്സുകള്‍ക്ക് പുത്തനനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയും പരസ്​പരം ചങ്ങാത്തം കൂടിയും സഹവാസക്യാമ്പ്. നാഗലശ്ശേരി ഗവ. ഹൈസ്കൂൾ സീഡ് ക്ലബാണ് നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ക്യാമ്പ് നടത്തിയത്. കഥകളിയാചാര്യന്‍ കലാമണ്ഡലം കുട്ടനാശാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
കഥകളിയിലെ വിവിധ വാദ്യോപകരണങ്ങള്‍, മുദ്രകള്‍ എന്നിവ പരിചയപ്പെടുത്തി നളചരിതം കഥയവതരിപ്പിച്ചുള്ള ക്ലാസ് കുട്ടികള്‍ക്ക് പുതിയ അനുഭവമായി. കണക്കിലെ സൂത്രവാക്യങ്ങള്‍ സൂത്രത്തില്‍ പഠിക്കുന്ന വിദ്യ ഗണിതപരിശീലകന്‍ ജയന്‍ ചാഴിയാട്ടിരി പറഞ്ഞുകൊടുത്തപ്പോള്‍ ശാസ്ത്രരഹസ്യങ്ങള്‍ ജോസ് എബ്രഹാം, ജി.വി. രവി എന്നിവരും കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. മാധവനുണ്ണി, മണിലാല്‍, ഷെമീര്‍, സത്യവതി എന്നിവര്‍ ക്ലാസെടുത്തു.

Print this news